Thursday, January 9, 2025
LATEST NEWSPOSITIVE STORIES

റോഡിൽ അലഞ്ഞ വയോധികന് നേരെ സ്നേഹകരങ്ങൾ നീട്ടി പൊതുപ്രവർ‍ത്തകരും പോലീസും

കളമശേരി: ആരോരും ഇല്ലാതെ അലഞ്ഞു നടക്കുന്ന ആളുകളെ നാം നിത്യജീവിതത്തിൽ കാണാറുണ്ട്. അവർക്ക് എന്തെങ്കിലും സഹായം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലർക്കും തോന്നിയിട്ടും ഉണ്ടാകും. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ വിവസ്ത്രനായി റോഡിൽ അലഞ്ഞു നടന്നിരുന്ന വയോധികനെ പൊലീസുകാരും പൊതുപ്രവർത്തകരും ചേർന്ന് സംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയുണ്ടായി. കുസാറ്റ് മെട്രോ സ്റ്റേഷനു സമീപം വസ്ത്രത്തിനു പകരം ഫ്ലെക്സ് ബാനർ ഉപയോഗിച്ചായിരുന്നു ശരീരം മറച്ചിരുന്നത്.
70–80വയസ്സ് പ്രായം തോന്നിക്കുന്ന വയോധികന്റെ പേര് സെയ്താലി എന്നാണ്.ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്ന വയോധികനെ പൊതുപ്രവർത്തകർ കുളിപ്പിച്ചു വസ്ത്രം ധരിപ്പിച്ച ശേഷമാണ് വെളിയത്തുനാട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്.