Saturday, January 18, 2025
LATEST NEWSTECHNOLOGY

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് റിപ്പോർട്ട്.

0.17 ഡോളറിന് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 12 രൂപ ഫീസുമായി ഫിജി നാലാം സ്ഥാനത്താണ്. സാൻ മരീനോ 11.17 രൂപയും ഇറ്റലിക്ക് 9.57 രൂപയും ഇസ്രായേലിന് 3.19 രൂപയുമാണ് വില.

5 ജി സാങ്കേതികവിദ്യയിൽ ഇസ്രായേൽ ആഗോളതലത്തിൽ മുമ്പിലാണെന്നും ഡാറ്റയ്ക്കായി ഈടാക്കുന്ന ചാർജ്ജിന്‍റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭൂരിഭാഗം ആളുകളും മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നു. ഇത് അതിന്‍റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും തൽഫലമായി ചെലവ് കുറയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.