Wednesday, November 27, 2024
LATEST NEWSTECHNOLOGY

ഇന്ത്യൻ സ്ത്രീകൾ വലിയ തോതിൽ ഫെയ്സ്ബുക്കിൽ നിന്ന് പിൻമാറിയതായി പഠനം

ഈ വർഷം ഫെബ്രുവരിയിലാണ് ധാരാളം ഉപയോക്താക്കൾ ഫേസ്ബുക്കിൽ നിന്ന് പുറത്തുപോകുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്‍റെ കാരണങ്ങൾ കമ്പനി അന്വേഷിച്ച് വരികയാണ്. അതേസമയം, ഇന്ത്യയിലെ സ്ത്രീകൾ വലിയ തോതിൽ ഫെയ്സ്ബുക്കിൽ നിന്ന് പിൻമാറിയതായി ഒരു പഠനം വ്യക്തമാക്കുന്നു.

മെറ്റായുടെ ഗവേഷണമനുസരിച്ച്, പുരുഷാധിപത്യമുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്കിലെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ കാരണമാണ് പല സ്ത്രീകളും ഫെയ്സ്ബുക്കിനെ അകറ്റിനിർത്തുന്നത്.

അവർ പങ്കിടുന്ന ഉള്ളടക്കത്തിന്‍റെ സുരക്ഷയും ആളുകളുടെ അനാവശ്യ സമ്പർക്കവും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.