Tuesday, December 17, 2024
LATEST NEWSTECHNOLOGY

നിറങ്ങളില്‍ മുങ്ങി പ്ലൂട്ടോ; നാസ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് വിസ്മയമൊരുക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നാസ. ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് പകർത്തിയ പ്രപഞ്ചത്തിന്‍റെ അതിശയകരമായ ചിത്രങ്ങൾ നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു.

തങ്ങളുടെ ഏറ്റവുമൊടുവിലത്തെ പോസ്റ്റിലൂടെ ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് നാസ. പ്ലൂട്ടോയുടെ വര്‍ണ്ണാഭമായ ചിത്രമാണ് നാസ പങ്കുവച്ചിരിയ്ക്കുന്നത്. അവിശ്വസനീയമായ രീതിയിൽ ഗ്രഹത്തിലെ വിവിധ പ്രദേശങ്ങളിൽ മഴവില്ല് നിറങ്ങളിൽ പ്ലൂട്ടോ കാണപ്പെടുന്നു. നാസ പങ്കുവച്ച പ്ലൂട്ടോയുടെ ചിത്രം വളരെ പെട്ടെന്നാണ് ശാസ്ത്ര ലോകം ഏറ്റെടുത്തത്.