Tuesday, December 17, 2024
LATEST NEWSSPORTS

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ; സ്റ്റീപിൾചേസിൽ സാബ്‌ലെയ്ക്ക് 11–ാം സ്ഥാനം

യുജീൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ നിരാശപ്പെടുത്തി. ദേശീയ റെക്കോർഡ് ഉടമയായ സാബ്‌ലെ ഫൈനലിൽ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ 8:18.75 മിനിറ്റിനുള്ളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ സാബ്‌ലെ 8:31.75 മിനിറ്റിലാണാ ഫൈനൽ ഫിനിഷ് ചെയ്തത്.

8:25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊറോക്കോയുടെ സുഫിയാൻ ബെകാലിക് ആണ് സ്വർണം നേടിയത്. 2019 ലെ ചാമ്പ്യൻഷിപ്പിൽ പതിമൂന്നാം സ്ഥാനത്തായിരുന്നു സാബ്‌ലെ.