Friday, April 25, 2025
LATEST NEWSSPORTS

17 വര്‍ഷം പഴക്കമുള്ള മാരത്തണ്‍ റെക്കോഡ് തകര്‍ത്ത് എത്യോപ്യന്‍ താരം

യൂജിൻ: ലോക ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെക്ക് റെക്കോഡോടെ സ്വർണം. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ഗെബ്രെസ്ലാസെ സ്വർണം നേടിയത്.

2005 ൽ ബ്രിട്ടന്‍റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂർ 20 മിനിറ്റ് 57 സെക്കൻഡ് എന്ന റെക്കോർഡാണ് ഗെബ്രെസ്ലാസെ മറികടന്നത്.

കെനിയയുടെ ജൂഡിത്ത് ജെപ്റ്റം കോറിർ ഗെബ്രെസ്ലാസ്സിനേക്കാൾ ഏതാനും സെക്കൻഡുകൾ മാത്രം പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. രണ്ട് മണിക്കൂർ 18 മിനിറ്റ് 20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കോറിർ വെള്ളി മെഡൽ നേടിയത്. രണ്ട് മണിക്കൂർ 20 മിനിറ്റ് 18 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇസ്രായേലിന്‍റെ ലോന ചെംതായ് സാൽപെറ്റർ വെങ്കലം നേടിയത്.