സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍; തകർപ്പൻ വിജയത്തോടെ സിന്ധു ഫൈനലില്‍
സിങ്കപ്പൂർ: രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധുവിനെതിരെ ജപ്പാന്‍ താരത്തിന് ഒരു പോരാട്ടം പോലും നടത്താൻ കഴിഞ്ഞില്ല. നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു വിജയിച്ചത്. മത്സരം 32 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്കോർ: 21-15, 21-7.
ആദ്യ ഗെയിമിൽ മാത്രമാണ് അൽപ്പം മെച്ചപ്പെട്ട പോരാട്ടം കണ്ടത്. രണ്ടാം കളിയിൽ ഏകപക്ഷീയമായിരുന്നു മത്സരം. എതിരാളിയെ നിലം തൊടാൻ സിന്ധു അനുവദിച്ചില്ല. ഇതാദ്യമായാണ് സിന്ധു സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തുന്നത്. 2019-ല്‍ സെമിയിലെത്തിയതാണ് ഇതിനുമുന്‍പുള്ള സിങ്കപ്പൂർ ഓപ്പണിലെ താരത്തിന്റെ മികച്ച പ്രകടനം.
ടൂർണമെന്‍റിൽ ഇന്ത്യയുടെ ഏക കിരീട പ്രതീക്ഷയാണ് സിന്ധു. ഫൈനലിൽ ജപ്പാന്‍റെ അയ ഓഹോരിയോ ചൈനയുടെ വാങ് ഷിയിയെയോ ആയിരിക്കും സിന്ധുവിന്റെ എതിരാളി. ടൂര്‍ണമെന്റിലെ മൂന്നാം സീഡായ സിന്ധുവിന് ഇവര്‍ രണ്ടുപേരും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്. ഇരുതാരങ്ങളും സിന്ധുവിനെ ഇതുവരെ ഒരു മത്സരത്തിലും തോല്‍പ്പിച്ചിട്ടില്ല.