Tuesday, December 17, 2024
GULFLATEST NEWS

കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ ; 285,000 പേർ യാത്ര ചെയ്തു

കുവൈറ്റ്‌ : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരും ധാരാളമുണ്ട്. കൂടാതെ, അവധിക്കാലം ചെലവഴിക്കാൻ നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും അവരുടെ യാത്ര സുഗമമാക്കുന്നതിനുള്ള ഏജൻസികളുടെ ഉത്തരവാദിത്തങ്ങളും വർദ്ധിച്ചു.