Sunday, January 5, 2025
LATEST NEWSSPORTS

‘ഇതും കടന്നുപോകും’; വിരാട് കോഹ്ലിയെ പിന്തുണച്ച് ബാബര്‍ അസം

“ഇതും കടന്നുപോകും, ശക്തനായി ഇരിക്കൂ,” ബാബർ അസം സോഷ്യൽ മീഡിയയിൽ കുറിച്ചു. വിരാട് കോഹ്ലിക്ക് എല്ലാ പിന്തുണയും ഉണ്ടെന്നും ഈ മോശം കാലം കടന്നുപോകുമെന്നും ബാബർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വെറും 16 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഇതിന് പിന്നാലെയാണ് ബാബറിന്‍റെ പോസ്റ്റ്. ബാറ്റിങിലെ സ്ഥിരതയുടെ പര്യായമായ ബാബർ അസമിനെ കോഹ്ലിയോടാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ താരതമ്യം ചെയ്യുന്നത്.

കോഹ്ലിയുടെ പല റെക്കോർഡുകളും ബാബർ അസം തകർത്തു. ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള താരമെന്ന കോഹ്ലിയുടെ റെക്കോർഡ് ബാബർ അടുത്തിടെ തകർത്തിരുന്നു. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന കോഹ്ലിയുടെ റെക്കോർഡും ബാബർ മറികടന്നു. കോഹ്ലി 17 ഇന്നിങ്സുകൾ കളിച്ച് 1000 റൺസ് തികച്ചപ്പോൾ ബാബറിന് 13 ഇന്നിങ്സുകൾ മാത്രമാണ് ഈ നാഴികകല്ല് പിന്നിടാൻ വേണ്ടിവന്നത്. നിലവിൽ ഏകദിനത്തിലും ടി20യിലും ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് ബാബർ അസം.