Tuesday, December 17, 2024
GULFLATEST NEWS

ജിദ്ദയിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച രാവിലെ 8.10 ഓടെയായിരുന്നു സംഭവം. ഗൾഫ്സ്ട്രീം 400 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എമർജൻസി റെസ്ക്യൂ ടീം ഉടൻ തന്നെ സ്ഥലത്തെത്തി.

അപകടത്തിന്‍റെ കാരണം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് വിമാനത്താവളത്തിലെ മറ്റ് വിമാനങ്ങളുടെ ചലനത്തെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ എയർപോർട്ട് അധികൃതർ പറഞ്ഞു.