Thursday, January 22, 2026
LATEST NEWSSPORTS

ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി

ലെഫ്റ്റ് ബാക്ക് ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയിൽ നിന്നാണ് ബ്രെന്‍റ്ഫോർഡിലേക്ക് താരം എത്തുന്നത്. 20 കാരനായ സ്കോട്ടിഷ് ഡിഫൻഡർ ഇറ്റലിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹിക്കി 36 സീരി എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്

ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രെന്‍റ്ഫോർഡ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ട്രാൻസ്ഫർ തുക ഏകദേശം 22 ദശലക്ഷം യൂറോ ആയിരിക്കും. 2020 സെപ്റ്റംബറിൽ, ഹിക്കിയെ ബൊലോഗ്ന ഹാർട്ട്സ് ഓഫ് മിഡ്ലോത്തിയനിൽ നിന്ന് ഏകദേശം 1.7 ദശലക്ഷം യൂറോയ്ക്കാണ് സ്വന്തമാക്കിയത്.