Sunday, December 22, 2024
LATEST NEWSSPORTS

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം വിജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിന്ധു വെറും 28 മിനിറ്റിനുള്ളിൽ എതിരാളിയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-12, 21-10.

പുരുഷ സിംഗിൾസിൽ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പുറത്തായി. പ്രണീതിനെ ചൈനയുടെ ലി ഷെഫെങ് പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കാണ് ചൈനീസ് താരം വിജയിച്ചത്. സ്കോർ: 21-14, 21-17. മത്സരം 42 മിനിറ്റിനുള്ളിൽ അവസാനിച്ചു.