Friday, September 12, 2025
LATEST NEWSSPORTS

ഫോർമുല വണ്ണിൽ വൻ അപകടം; മത്സരം നിർത്തിവച്ചു

ബ്രിട്ടൻ: ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ, ആദ്യലാപ്പിൽ കാറുകൾ തമ്മിൽ വൻ കൂട്ടിമുട്ടൽ. അപകടത്തെ തുടർന്ന്, മത്സരം നിർത്തിവച്ചു. ശക്തമായ കൂട്ടിമുട്ടലിൻെറ ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരു ഡ്രൈവർമാർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്നാണ്, പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിൻറെ അഞ്ചാം ലാപ്പിനിടെയായിരുന്നു സംഭവം.

പരിക്കേറ്റ ആൽഫ റോമിയോ താരം ചോ ഗാന്യുവിനെ ആശുപത്രിയിലേക്ക് മാറ്റി. ചോ ഗാന്യുവിന്റെ വാഹനം ജോർജ് റസ്സലിന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് ഗാലറിക്ക് സമീപം മറിയുകയായിരുന്നു. മത്സരം നിർത്തിവയ്ക്കുമ്പോൾ ലൂയിസ് ഹാമിൽട്ടൺ ആണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.