Thursday, January 15, 2026
LATEST NEWSTECHNOLOGY

നാസയുടെ ഡാര്‍ട്ട് പേടകത്തിന്റെ കൂട്ടിയിടിയില്‍ ഛിന്നഗ്രഹത്തിന്റെ ‘ഷേപ്പ്’ മാറും

ഭൂമിയെ ലക്ഷ്യമാക്കിയുള്ള ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഒരു മാർഗം തേടുകയാണ് ശാസ്ത്രജ്ഞർ. ഇതിൻെറ ഭാഗമായി നാസ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് അഥവാ ഡാർട്ട്. ബഹിരാകാശ പേടകത്തെ ഛിന്നഗ്രഹത്തിൽ ഇടിച്ച് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്യുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡിമോർഫസിൽ പേടകം ഇടിച്ചിറങ്ങും

മണിക്കൂറിൽ 24,140 കിലോമീറ്റർ വേഗതയിൽ ഡിമോർഫസിൽ ഇറങ്ങുന്ന കൈനറ്റിക് ഇംപാക്റ്റർ എന്ന സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണമാണിത്. കൂട്ടിയിടിയുടെ ആഘാതത്താൽ ഛിന്നഗ്രഹം സ്ഥാനഭ്രഷ്ടമാകുമെന്നാണ് കണക്കുകൂട്ടൽ.