Saturday, January 24, 2026
LATEST NEWSSPORTS

കേരളം ജൂനിയർ ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1നും രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെ 7-0 നും തോൽപ്പിച്ച കേരളം ലഡാക്കിനെ 8 ഗോളുകൾക്ക് തോൽപ്പിച്ചു. ലഡാക്കിനെ 8-1നാണ് കേരളം പരാജയപ്പെടുത്തിയത്.

ഇന്നും കേരളത്തിനായി ഷിൽജി ഷാജി ഹാട്രിക്ക് നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകളാണ് ഷിൽജി നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് ഷിൽജി ഷാജി നേടിയത്. 36, 53, 70 മിനിറ്റുകളിലായിരുന്നു ഷിൽജിയുടെ ഹാട്രിക്ക് ഗോളുകൾ. അശ്വിനിയും ഇന്ന് ഇരട്ടഗോൾ നേടി. ഷമീല, അലീന ടോണി, അപർണ കെആർ എന്നിവരും കേരളത്തിനായി ഗോളുകൾ നേടി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിൻറുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി കേരളം ക്വാർട്ടറിലേക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ കേരളം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.