മോഹൻ ബഗാനിലേക്ക് പോകുന്ന സഹോദരന് ആശംസയുമായി പോൾ പോഗ്ബ
മോഹൻ ബഗാനുമായി കരാർ ഒപ്പിട്ട ഡിഫൻഡർ ഫ്ലോറെന്റിൻ പോഗ്ബയെ സഹോദരൻ പോൾ പോഗ്ബ അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്ബ തന്റെ സഹോദരന് ആശംസകൾ നേർന്നത്. “എടികെ മോഹൻ ബഗാനിലേക്കുള്ള യാത്രയിൽ ഫ്ലോറെന്റിൻ പോഗ്ബയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു,” പോഗ്ബ ട്വീറ്റ് ചെയ്തു.
പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലൊറെന്റിൻ പോഗ്ബയെ ഐ എസ് എൽ ക്ലബ് എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. ഡിഫൻഡറായ ഫ്ലൊറെന്റിൻ പോഗ്ബ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കളിക്കുന്ന താരമാണ്. 31കാരനായ ഫ്ലൊറെന്റിൻ, പോഗ്ബ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബയുടെ മൂത്ത സഹോദരനാണ്. താരം മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ ആകും ഒപ്പുവെയ്ക്കുന്നത്