Friday, January 17, 2025
LATEST NEWS

ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 45.51% വര്‍ധന രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 45.51 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2021ൽ 4.82 ലക്ഷം കോടിയുടെ ഇറക്കുമതിയെ അപേക്ഷിച്ച് 2022-ല്‍ ഉണ്ടായത് 7.02 ലക്ഷം കോടിയുടെ ഇറക്കുമതിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മിനറല്‍ ഫ്യൂവല്‍, മിനറല്‍ ഓയില്‍, കെമിക്കലുകള്‍, വളം, പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് വന്‍തോതില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.