Tuesday, December 17, 2024
LATEST NEWSSPORTS

ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര; ജയം 30 വർഷത്തിന് ശേഷം

പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 254 റൺസിൽ ഓൾ ഔട്ടായി. ഈ ജയത്തോടെ ശ്രീലങ്ക പരമ്പരയിൽ 3-1ന് മുന്നിലെത്തി. 30 വർഷങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കുന്നത്.

ശ്രീലങ്കയുടെ ദസുൻ ഷനക എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 19 റണ്‍സ് ആയിരുന്നു. ആദ്യ പന്തിൽ റൺസ് നേടുന്നതിൽ പരാജയപ്പെട്ട കുനെമാൻ രണ്ടാം പന്തിൽ ബൗണ്ടറി നേടി. മൂന്നാം പന്തിൽ രണ്ട് റണ്‍സ്. നാലും അഞ്ചും ബൗണ്ടറി കടത്തി. ഓസ്ട്രേലിയക്ക് ജയിക്കാൻ രണ്ട് പന്തിൽ ഒമ്പത് റൺസ് വേണ്ടിയിരുന്നപ്പോൾ, അവസാന പന്തിൽ സിക്സർ പറത്തിയ കുനെമാനെ അസലങ്ക ക്യാച്ച് ചെയ്തതോടെയാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്.