ഇന്റർനെറ്റ് എക്സ്പ്ലോററിന് ശവകൂടിരം പണിത് ആരാധകൻ
ദക്ഷിണ കൊറിയ: 27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 നാണ് മൈക്രോസോഫ്റ്റ് ഇൻറർനെറ്റ് എക്സ്പ്ലോറർ സർവീസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തിലെ ആദ്യത്തെ ബ്രൗസറുകളിൽ ഒന്നാണിത്. അതുകൊണ്ടാണ് ഇതിന് വലിയ ആരാധകവൃന്ദമുള്ളത്.
അത്തരമൊരു ആരാധകൻ ദക്ഷിണ കൊറിയയിൽ ഇൻറർനെറ്റ് എക്സ്പ്ലോററിനായി ശവകുടീരം സ്ഥാപിച്ചു. ദക്ഷിണ കൊറിയയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജുങ് കി-യങ്ങാണ് ഇത്തരമൊരു സംഭവത്തിന് പിന്നിൽ .