Monday, January 6, 2025
LATEST NEWSSPORTS

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി. റിഷഭ് പന്തിന് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് പന്താണ്. പന്തിൻറെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാകും.

ഭുവനേശ്വർ കുമാറായിരിക്കും വൈസ് ക്യാപ്റ്റൻ . സഞ്ജുവിന് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവരും ടീമിലുണ്ട്. സഞ്ജുവിനൊപ്പം രാഹുൽ ത്രിപാഠിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 26, 28 തീയതികളിലാണ് ഇന്ത്യ-അയർലൻഡ് മത്സരം. അയർലൻഡാണ് മത്സരത്തിന് വേദിയാകുക. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയതോടെ സഞ്ജു ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷ ഏറെയുണ്ടായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവിന് തിളങ്ങാനായില്ല. യുവതാരങ്ങളുമായാണ് ഇന്ത്യ അയർലൻഡിലേക്ക് പറക്കുന്നത്.