Tuesday, December 17, 2024
HEALTHLATEST NEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 8582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നാല് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്നലെ 2.41 ശതമാനമായിരുന്ന ടിപിആർ 2.71 ശതമാനമായി ഉയർന്നു.

തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർദ്ധനവുണ്ടായതിനെ തുടർന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പരിശോധനയും വാക്സിനേഷനും വർദ്ധിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ 2415 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ, 796. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും കോഴിക്കോട്ട് 213 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. മറ്റ് ജില്ലകളിലും കേസുകൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.