Friday, April 25, 2025
GULFLATEST NEWS

യുഎഇയിലെ 2 സ്കൂളുകൾലോകത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് പട്ടികയിൽ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂലുകൾക്കുള്ള അവാർഡുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്കൂളുകൾ ഇടം നേടി. അബുദാബിയിലെ ഷൈനിംഗ് സ്റ്റാർ ഇൻറർനാഷണൽ സ്കൂളും ദുബായിലെ ജെംസ് ലീഗൽ സ്കൂളും പരിസ്ഥിതി സംരക്ഷണത്തിലെ മികവിനുള്ള പട്ടികയിൽ ഇടം നേടി. ഇവ രണ്ടും ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളാണ്. രണ്ടര ലക്ഷം ഡോളറാണ് സമ്മാനത്തുക.

പരിസ്ഥിതി സംരക്ഷണം, നവീകരണം, സാമൂഹിക സഹകരണം, പ്രതിസന്ധിയെ അതിജീവിക്കുക, ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുക എന്നീ 5 വിഭാഗങ്ങളിലെ വിജയികൾക്ക് 500,000 ഡോളർ വീതം നൽകും. അന്താരാഷ്ട്ര സംഘടനയായ ടി 4 എജ്യുക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.