Tuesday, December 17, 2024
HEALTHLATEST NEWS

150 ശ​ത​മാ​നം ഉയർന്ന് ഇന്ത്യയിലെ പ്രമേഹ രോഗികൾ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട ഒരു പഠനമനുസരിച്ച്, നഗര, ഗ്രാമീണ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, 25 നും 34 നും ഇടയിൽ പ്രായമുള്ളവരിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. രാജ്യത്തെ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ടൈപ്പ് 1 പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ ടൈപ്പ് 1 പ്രമേഹത്തിന്റെ 95,600 ലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

ഓരോ വർഷവും 15,900 പുതിയ കേസുകളാണ് ഈ പ്രായപരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

രോഗം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ശരിയായ വ്യായാമവും ഒരു നിശ്ചിത അളവിലുള്ള പോഷകാഹാരവും ഉറപ്പാക്കണം, രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ സാധാരണ നിലയിൽ നിലനിർത്തണം, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളുടെ അളവ് 50-55 ശതമാനത്തിനുള്ളിലായിരിക്കണം. എ.ആർ. പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദീകരിച്ചു.