Saturday, January 24, 2026
GULF

കുരുക്കില്ലാ തലസ്ഥാനം: ഒന്നാമതെത്തി അബുദാബി

ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമതെത്തി. ടോംടോം ട്രാഫിക് ഇൻഡക്സ് 2021 ൽ 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ സർവേ നടത്തി.

ഗതാഗതക്കുരുക്ക്, ട്രാഫിക് സിഗ്നലുകളുടെ എണ്ണം, ദിവസത്തിലെ തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പ് സമയം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

സുസ്ഥിര സ്മാർ ട്ട് സിറ്റികൾ വികസിപ്പിക്കുന്നതിൻറെയും ജീവിക്കുന്നതിനും പ്രവർ ത്തിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുന്നതിൻറെയും ഭാഗമായി എല്ലാ മേഖലകളിലും നടപ്പാക്കിയ പരിഷ് കാരങ്ങൾ അബുദാബിക്ക് മെച്ചപ്പെട്ട സ്ഥാനം നേടാൻ സഹായകമായി.