Sunday, December 22, 2024
LATEST NEWSSPORTS

6 ബോളിൽ 6 സിക്‌സുകൾ; യുവരാജിന്റെ വെടിക്കെട്ടിന് ഇന്ന് 15 വയസ്

മുംബൈ: മുൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ഇന്ത്യയുടെ ഐസിസി കിരീടങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ കന്നി ടി20 ലോകകപ്പിലെ യുവരാജിന്‍റെ പ്രകടനം ആരാധകർ മറക്കില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിൽ യുവരാജ് ആറ് സിക്സറുകൾ പറത്തിയതിന് ഇന്ന് 15 വയസ്സ് തികഞ്ഞു. ഈ പ്രത്യേക ദിവസത്തോടനുബന്ധിച്ച് ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുകയാണ് യുവരാജ്. വീഡിയോ ട്വിറ്ററിലൂടെ യുവി പുറത്തുവിട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ലെന്നാണ് യുവി കുറിച്ചത്.

2007 സെപ്റ്റംബർ 19ന് ഡര്‍ബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ലോകത്തെ ഞെട്ടിച്ച യുവിയുടെ താണ്ഡവം. യുവരാജുമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി അന്ന് കൊമ്പു കോര്‍ത്തതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ബ്രോഡിനെ 6 തവണ യുവി ഗാലറിയിൽ എത്തിച്ചു.