Friday, January 17, 2025
LATEST NEWSTECHNOLOGY

ഭൂമിയുടെ അടുത്ത് 5 ഛിന്നഗ്രഹങ്ങള്‍; ജാഗ്രതയിൽ ശാസ്ത്രലോകം

വാഷിംഗ്ടണ്‍: ഓഗസ്റ്റ് മാസത്തില്‍ ഛിന്നഗ്രഹങ്ങളുടെ ഒരു നീണ്ട നിര ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു. അപകടം സൃഷ്ടിച്ചേക്കാവുന്നവ ഇതിൽ ഉണ്ടെന്നാണ് നാസയുടെ നിഗമനം. ഈ ഛിന്നഗ്രഹങ്ങൾ അപകടകരമായ രീതിയിൽ ഭൂമിയോട് ഏറ്റവും അടുത്ത് കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ഛിന്നഗ്രഹങ്ങളുടെ ദിശ മനസ്സിലാക്കുന്നതിൽ ശാസ്ത്രലോകം മികവ് പുലർത്തുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല, ശാസ്ത്രജ്ഞരോ ബഹിരാകാശ സംഘടനകളോ ഈ ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റാൻ ഇതുവരെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുമില്ല. തകർക്കുന്നത് മാത്രമാണ് ഏക പോംവഴി. ഛിന്നഗ്രഹങ്ങളുടെ വരവ് അടുത്ത 100 വർഷത്തിനുള്ളിൽ ഭൂമിയെ തകർക്കാൻ കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.