Wednesday, January 29, 2025
GULFLATEST NEWS

യുഎഇയിൽ ഈ വർഷം ഇനിയുള്ളത് 3 ഔദ്യോഗിക അവധിദിനങ്ങൾ

യുഎഇ: ഈ വർഷം 2022ൽ യുഎഇയിൽ അവശേഷിക്കുന്ന മൂന്ന് ഔദ്യോഗിക അവധി ദിവസങ്ങളിൽ ആദ്യത്തേത് ഒക്ടോബറിൽ. മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ചയാണ് ഇത്. ശനി-ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് നീണ്ട വാരാന്ത്യങ്ങളിൽ ബാധകമല്ലെങ്കിലും, ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് അവധിയായി ലഭിക്കും.

തുടർന്ന് അനുസ്മരണ ദിനമായും യുഎഇ ദേശീയ ദിനമായും 4 ദിവസത്തെ വാരാന്ത്യ അവധിയായിരിക്കും. ഡിസംബർ 1, 2, 3 തീയതികളിലായിരിക്കും ഇത്. ഡിസംബർ 4 ഞായറാഴ്ചയാണ്. അതിനാൽ അങ്ങനെ വരുമ്പോൾ 4 ദിവസത്തെ അവധിയായി മാറും.