Thursday, November 21, 2024
HEALTHLATEST NEWS

സംസ്ഥാനത്ത് 28,000 കോവിഡ് കേസുകൾ; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 27,991 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെന്റിലേറ്ററിലുമാണ്.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബുധനാഴ്ച 4,800 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് നിരന്തരം യോഗങ്ങൾ നടത്തുന്നുണ്ട്.