കോവിഡ് കാരണം 25 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നഷ്ടമായി
2021 ൽ, 25 ദശലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്‍റെയും പുതിയ റിപ്പോർട്ട്. ഇത് വിനാശകരവും എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്നതുമായ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇടിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യങ്ങൾക്കകത്തും പുറത്തുമുള്ള രോഗപ്രതിരോധ കവറേജിനുള്ള മാർക്കറായ ഡിടിപി 3(ഡിഫ്തീരിയ-ടെറ്റനസ്-പെർട്ടൂസിസ്) വാക്സിനേഷനുകൾ 2019 നും 2021 നും ഇടയിൽ 5 ശതമാനം പോയിന്‍റ് ഇടിഞ്ഞ് 81 ശതമാനമായി കുറഞ്ഞു.