Friday, January 17, 2025
HEALTHLATEST NEWS

രാജ്യത്ത് 21,411 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 21,411 പുതിയ കോവിഡ് -19 കേസുകളും 67 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 2.1 ശതമാനം കുറവുണ്ടായി.

ആകെ രോഗബാധിതരുടെ എണ്ണം 4,38,68,476 ആണ്. ആകെ മരണസംഖ്യ 5,25,997 ആയി ഉയർന്നു. നിലവിൽ 1,50,100 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,726 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്.