കോവിഡ് കാലത്തെ തളര്‍ച്ച മറികടന്ന് 19 സംസ്ഥാനങ്ങള്‍; നില മെച്ചപ്പെടാതെ കേരളം
ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയുടെ സമയത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ കണക്കാണിത്. കേരളത്തിലെയും ഉത്തർപ്രദേശിലെയും വളർച്ച കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മോശമാണ്. കേരളത്തിലെ വളർച്ചാ നിരക്ക് 7.10 ശതമാനമാണ്.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം 2011-12 ലെ നിശ്ചിത നിരക്കിന്‍റെ അടിസ്ഥാനത്തിൽ 2011 ഓഗസ്റ്റ് 1 വരെയുളള 21 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വളർച്ചാ നിരക്കാണ് പുറത്തിറക്കിയത്. ആന്ധ്ര പ്രദേശാണ് വളർച്ചാ നിരക്കിൽ മുന്നിലുളളത് (11.43%). ഏറ്റവും കുറവ് വളർച്ച പുതുച്ചേരിയിൽ ആണ് (3.31%).