യുഎഇയിൽ 1,796 പേർക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,796 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായും 1727 പേർക്ക് കൂടി രോഗം ഭേദമായതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർച്ചയായ 22-ാം ദിവസമാണ് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14 ന് ശേഷം, ഫെബ്രുവരി 9 ന് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു. നേരത്തെ, 100 ൽ താഴെയായിരുന്ന നിരക്ക് പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.