Wednesday, January 22, 2025
HEALTHLATEST NEWS

രാജ്യത്ത് പുതുതായി 13,086 പേർക്ക് കൂടി കൊവിഡ്

ന്യൂ ഡൽഹി: രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 1,14,475 ആണ്. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,242 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി നിരീക്ഷിച്ചപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 12,456 പേർ കോവിഡിൽ നിന്ന് മുക്തി നേടി. നിലവിൽ രോഗമുക്തി നിരക്ക് 98.53 ശതമാനമാണ്. ഇന്നലെ 4,51,312 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ ആകെ 86.44 കോടി പരിശോധനകളാണ് നടത്തിയത്.

രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 198.09 കോടി വാക്സിൻ ഡോസുകൾ നൽകി.