Tuesday, December 17, 2024
LATEST NEWSSPORTS

പുതിയ 13 കളിക്കാർ;അടുത്ത സീസന്റെ ഒരുക്കവുമായി ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്.

13 ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങൾ നൽകിയ പത്രക്കുറിപ്പിലാണ് ക്ലബ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.ഗോളി പവൻ കുമാർ, പ്രതിരോധതാരങ്ങളായ മുഹമ്മദ് റാക്കിപ്, സാർത്തക് ​ഗോളുയി, അങ്കിത് മുഖർജി, ജെറി ലാൽറിൻസുല, പ്രീതം സിങ്, മിഡ്ഫീൽഡർമാരായ അമർജിത് സിങ്, മൊബഷിർ റഹ്മാൻ, സൗവിക് ചക്രവർത്തി, അം​ഗോസന ലുവാങ്, മുന്നേറ്റതാരങ്ങളായ അനികേത് ജാദവ്, മ​ഹേഷ് സിങ്, വിപി സുഹൈർ എന്നീ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്.

സ്പാനിഷ് താരം ഇവാൻ ഗോൾസാലസ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ഗോൺസാലസിന്‍റെ സൈനിംഗ് ക്ലബ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ ഇന്ത്യൻ ദേശീയ ടീം കോച്ച് സ്റ്റീഫൻ കോണ്സ്റ്റന്‍റൈനിന്‍റെ കീഴിലാണ് ഈസ്റ്റ് ബംഗാൾ കളിക്കാനിറങ്ങുന്നത്.