Sunday, December 22, 2024
LATEST NEWSSPORTS

എല്ലാ ഫോർമാറ്റിലും 100 മത്സരങ്ങൾ; റെക്കോർഡ് നാളെ വിരാട് കോഹ്‌ലിക്ക് സ്വന്തം

അബുദാബി: ഏഷ്യാ കപ്പ് 2022 കാമ്പയിൻ ദുബായിൽ ഞായറാഴ്ച ആരംഭിക്കാനിരിക്കെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി തന്റെ നൂറാം ടി20 രാജ്യാന്തര മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും.കളിയുടെ എല്ലാ ഫോർമാറ്റിലും ഇന്ത്യക്കായി നൂറ് മത്സരങ്ങൾ കളിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കും.
ഇതുവരെ, 99 ടി20 മത്സരങ്ങളിൽ വിരാട് ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് 50.12 ശരാശരിയിൽ 3,308 റൺസ് നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ 94 ആണ്, ഈ ഫോർമാറ്റിൽ അദ്ദേഹം 30 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
2017-2021 കാലയളവിൽ, ഈ സ്റ്റാർ ബാറ്റർ 50 കളികളിൽ ക്യാപ്റ്റനായി നയിച്ചു. ഈ 50 ൽ 30 എണ്ണം ജയിക്കുകയും 16 തോൽക്കുകയും ചെയ്തു. രണ്ട് മത്സരങ്ങൾ ടൈയിൽ അവസാനിച്ചപ്പോൾ രണ്ടെണ്ണം ഫലമുണ്ടാക്കാനായില്ല. ഈ ഫോർമാറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയ ശതമാനം 64.58 ആണ്