Monday, December 23, 2024
TECHNOLOGY

മഹീന്ദ്ര ഇലക്ട്രിക് എക്സ്‌യുവി 300 അടുത്ത വർഷം പുറത്തിറങ്ങും

മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുറിക്കർ ചെറിയ എക്സ്‌യുവിയായ എക്സ്‌യുവി 300 ന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ജനുവരി-മാർച്ച് മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്.

കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് പോളിസി ഓഗസ്റ്റിൽ പ്രഖ്യാപിക്കും. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ പങ്കിടുന്നതിനെക്കുറിച്ച് പഠിക്കാൻ ഫോക്സ്വാഗൺ ഗ്രൂപ്പുമായും കമ്പനി കരാറിലെത്തിയിട്ടുണ്ട്.  എക്സ്‌യുവി 700 ന് 18-24 മാസത്തെ കാത്തിരിപ്പ് കാലയളവുണ്ടെങ്കിലും വലിയ ബുക്കിംഗാണ് ലഭിക്കുന്നത്. പ്രതിമാസം 5,000 എണ്ണം ഉത്പാദിപ്പിക്കുമ്പോൾ ബുക്കിംഗ് 9,000-10,000 ആണെന്ന് ജെജുരിക്കർ പറഞ്ഞു.