Tuesday, December 17, 2024
SPORTS

താരങ്ങൾ ഉത്തേജക മരുന്ന് രാജ്യത്ത് എത്തിക്കുന്നുവെന്ന് അഞ്ജു ബോബി ജോർജ്

വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് പോകുന്ന ചില അത്‍‌ലറ്റുകൾ നിരോധിത ഉത്തേജക മരുന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ രാജ്യത്ത് പിടിയിലായ താരങ്ങൾ വിദേശ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കായികതാരങ്ങൾ വഴിയാണ് തന്നെയാണ് ഇത് നാട്ടിലെത്തിയതെന്നും സീനിയർ താരങ്ങൾ ജൂനിയർമാർക്ക് മരുന്നുകൾ കൈമാറുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.