Friday, January 17, 2025
Uncategorized

ഡ്രോണ്‍ കമ്പനി ഏറ്റെടുക്കാൻ അദാനി; 50% ഓഹരികള്‍ സ്വന്തമാക്കും

ഡ്രോൺ കമ്പനിയായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴി ഡ്രോൺ കമ്പനിയായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിൻറെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. വാണിജ്യ ഡ്രോൺ നിർമ്മാതാക്കളായ ജനറൽ എയ്റോനോട്ടിക്സിൽ ഓഹരി വാങ്ങുന്നതിനുള്ള കരാറിൽ ഇരു കമ്പനികളും ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. ഇടപാടിന്റെ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻഡ്-ടു-എൻഡ് അഗ്രി പ്ലാറ്റ്ഫോം സൊൽയൂഷൻ ദാതാവാണ് ജനറൽ എയറോനോട്ടിക്സ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുകയും വിള സംരക്ഷണ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. ഓഹരികൾ ഏറ്റെടുക്കുന്നതോടെ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് അതിന്റെ സൈനിക ഡ്രോൺ കഴിവുകൾ പ്രയോജനപ്പെടുത്തുകയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയും ചെയ്യും, ഓഹരികളുടെ ഏറ്റെടുക്കൽ ജൂലൈ 31 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.