Friday, January 17, 2025
TECHNOLOGY

‘ടെസ്ലയ്ക്ക് ഇന്ത്യയിൽ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കാൻ പദ്ധതിയില്ല’; മസ്‌ക്

ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനും സർവീസ് നടത്താനും അനുവദിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഉൽപാദനം ഉണ്ടാകില്ലെന്ന് ടെസ്ല മേധാവി എലോൺ മസ്ക്. ഇന്ത്യയിൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്ക്. ടെസ്ല വിൽക്കാനും സർവീസ് നടത്താനും അനുവദിക്കാത്ത ഒരിടത്തും ടെസ്ല ഒരു നിർമ്മാണ കേന്ദ്രം തുറക്കില്ലെന്നും മസ്ക് പറഞ്ഞു.

കാറുകൾ വിൽക്കാനോ സർവീസ് നടത്താനോ തുടക്കത്തിൽ അനുമതിയില്ലാത്ത ഒരു സ്ഥലത്തും ടെസ്ല നിർമ്മാണ പ്ലാൻറ് സ്ഥാപിക്കില്ലെന്നും മസ്ക് പറഞ്ഞു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ടെസ്ല തയ്യാറാണെങ്കിൽ പ്രശ്നമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനീസ് നിർമ്മിത കാർ ഇന്ത്യയിൽ വിൽക്കാനാണ് മസ്കിൻറെ ആഗ്രഹം.