Sunday, December 22, 2024
Uncategorized

ഇടവപ്പാതിയിൽ കത്തിക്കയറി സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസവും മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38280 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയായി ഉയർന്നു. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 38,000 രൂപ കടന്ന സ്വർണ വില ഉയർന്നും താഴ്ന്നും ചാഞ്ചാടുകയാണ്. 

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിൻറെ വില ഗ്രാമിൻ 10 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിപണി വില 4,785 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും ഉയർന്നിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിൻറെ വിലയും 10 രൂപ വർധിച്ചു. ഇതോടെ 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില ഗ്രാമിൻ 3,955 രൂപയായി ഉയർന്നു.  

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.