Uncategorized

💕നിനക്കായ്‌💕: ഭാഗം 2

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

 

ആനി നീ വരുന്നുണ്ടോ.. എനിക്ക് സമയം വൈകി ട്ടോ… ഡി ഒരു പത്തു മിനിറ്റ്.. എനിക്ക് സാരീ ഉടുക്കുന്നതിനേക്കാൾ സമയം വേണം നിനക്ക് ആ പാന്റ് ടോപ് ഇടാൻ… എന്റെ മോളെ നിന്നെ പോലെ കണ്ണിൽ ഒരു കണ്മഷിയും ഒരു പൊട്ടും മാത്രം ഇട്ടു പോവാൻ എന്നെ കിട്ടില്ല.. എന്റെ മുഖത്തെ ചൊറിയും പാണ്ടും എല്ലാം എനിക്ക് മറക്കണം.. ഓ മറച്ചടത്തോളം മതി.. ഇന്നും ലേറ്റ് ആയാൽ ഉണ്ടല്ലോ രാജീവ്‌ സർ വഴക്ക് പറയും…

അത് റോഡിൽ ട്രാഫിക് ബ്ലോക്ക് കാരണം അല്ലെ.. കൊച്ചിയിലെ തിരക്ക് എന്താ അയാൾക് അറിയില്ലേ.. ഗായത്രി ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതും ആനി വാതിൽ പൂട്ടി അവളുടെ കൂടെ ഇറങ്ങി..രണ്ടു പേരും കൊച്ചിയിൽ ഉള്ള ഒരു വലിയ കമ്പനിയിൽ മാർക്കറ്റിങ് ഏരിയയിൽ വർക്ക്‌ ചെയ്യുന്നു… അവരുടെ ബോസ് ആണ് രാജീവ്‌.. ഗായത്രിയെക്കാൾ കുറച്ചു ഉയർന്ന ജോലി ആണ് ആനിക്ക്.. ഓഫീസിൽ എത്തിയതും ഗായത്രി അവളുടെ സീറ്റിൽ പോയി ഇരുന്നു..

ആനിക്ക് പ്രതേക ക്യാബിൻ ഉണ്ട്.. അന്ന് മുഴുവൻ രണ്ടു പേരും ജോലിയിൽ തന്നെ ആയിരുന്നു.. തിങ്കൾ ആയത് കൊണ്ട് വർക്ക്‌ കൂടും.. വൈകുന്നേരം രണ്ടു പേരും കൂടെ ഇറങ്ങി..ആനിയുടെ സ്കൂട്ടിയിൽ ആണ് അവരുടെ യാത്ര.. അവർ ഓരോന്ന് സംസാരിച്ചു പോകുമ്പോൾ ആണ് ട്രാഫിക് ആയത്.. വണ്ടി നിർത്തി ഗായത്രി ചുറ്റും നോക്കുമ്പോൾ ആണ് ഒരു കാറിൽ നിന്നും രണ്ടു പേര് അവളെ തന്നെ നോക്കുന്നത് കണ്ടത്..

അവരുടെ ചൂഴ്ന്ന് ഉള്ള നോട്ടം സഹിക്കാൻ കഴിയാതെ അവൾ അവരിൽ നിന്നും നോട്ടം മാറ്റി ഇരുന്നു.. ബ്ലോക്ക് മാറി വണ്ടി എടുത്തു പോകുമ്പോൾ ഗായത്രി അവരെ വീണ്ടും നോക്കി.. അവരുടെ നോട്ടം തന്നിൽ തന്നെ ആണെന്ന് മനസ്സിലാക്കി ഗായത്രി വേഗം നോട്ടം പിൻവലിച്ചു… ഫ്ലാറ്റിൽ എത്തിയിട്ടും ഗായത്രി അവരെ തന്നെ ഓർക്കുകയായിരുന്നു.. അവരുടെ നോട്ടം അതിൽ എന്തോ ഉണ്ട്..

പേടി തോന്നിയ ഗായത്രി ആ വിഷയം ആനിയോട് പറഞ്ഞു.. എന്റെ കൊച്ചേ.. നിന്നെ പോലെ ഒരു പെണ്ണിനെ ഈ കൊച്ചിയിൽ കാണാൻ കിട്ടുമോ ഡി.. അത് കണ്ടു നോക്കിയത് ആവും.. അല്ല ആനി.. അവര് എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നുന്നു.. എന്തിനാ നിന്നെ ഫോളോ ചെയ്യുന്നത്… അറിയില്ല.. ഇനി എങ്ങാനും അജു ഏട്ടന്റെ ആരെങ്കിലും… പിന്നെ ഒന്ന് പോടീ.. അവൻ വേറെ പെണ്ണ് കെട്ടി സുഖമായി കഴിയുന്നുണ്ടാവും..

നിന്നെ നോക്കി നടക്കുവല്ലേ .. അത് കേട്ടതും ഗായത്രിയുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു.. ആനി കാണാതിരിക്കാൻ അവൾ മനഃപൂർവം തിരിഞ്ഞു നിന്നു… ഒരിക്കലും അങ്ങനെ ഒരു വാർത്ത കേൾക്കരുതേ എന്നാണ് പ്രാർത്ഥന.. ഈ താലി അല്ലാതെ മറ്റൊരു താലി മറ്റൊരാളുടെ നെഞ്ചിൽ കാണരുത്.. ഉള്ളിൽ വെറുപ്പും ദേഷ്യവും മാത്രം ഉള്ളുവെങ്കിലും എന്തോ അത് സഹിക്കാൻ കഴിയുന്നില്ല..

ചെറുപ്പം മുതൽ ഹൃദയത്തിൽ കൊണ്ട് നടന്നത് കൊണ്ട് ആവും… ഷവറിനു താഴെ നിൽക്കുമ്പോളും ഗായത്രിയുടെ ഉള്ള് നീറുകയായിരുന്നു.. ഒരു വെള്ളത്തിനും അണക്കാൻ കഴിയാത്ത അഗ്നി തന്റെ ഉള്ളിൽ ഉണ്ടെന്നു അവൾ തിരിച്ചറിഞ്ഞു.. കുളിക്കുന്നതിനിടയിൽ അവളുടെ കൈ വയറിൽ ഉള്ള ആ പാടിലേക്ക് പോയി.. പല്ലുകൾ കൊണ്ട് മുറിഞ്ഞ പാടുകൾ.. അതിലൂടെ വിരൽ ഓടിക്കുമ്പോൾ ആ രാത്രിയുടെ ഓർമ്മകൾ അവളുടെ മനസ്സിലേയ്ക്ക് തികട്ടി വന്നു..

അതിൽ അവന്റെ മുഖം തെളിഞ്ഞതും അവൾ വെറുപ്പോടെ മുഖം കുടഞ്ഞു.. പിന്നെ വേഗം കുളിച്ചു ഇറങ്ങി… രാത്രി ഭക്ഷണം കഴിക്കുമ്പോൾ സാധാരണ വായ അടക്കാതെ സംസാരിക്കുന്ന ഗായത്രി മിണ്ടാതെ ഇരിക്കുന്നത് കണ്ടു ആനി അവളെ തട്ടി വിളിച്ചു.. നീ ഇപ്പോളും അവന്മാരെ കുറിച്ച് ആലോചിക്കുവാണോ.. ഏയ്… അല്ല.. എടി ഇനി അവർ അജുവിന്റെ ആളുകൾ ആണെങ്കിൽ തന്നെ നീ എന്തിനാ പേടിക്കുന്നത്.. അവനു നിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല..

എന്നാലും ആ മുഖം ഒരിക്കലും കാണരുത് എന്നാണ് ആഗ്രഹം.. കണ്ടാൽ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല.. എന്താ വീണ്ടും പ്രണയം തോന്നും എന്ന് പേടി ഉണ്ടോ… പ്രണയം… ഗായത്രി പുച്ഛത്തോടെ ചിരിച്ചു.. അതിൽ ഒളിപ്പിച്ച അവളുടെ സങ്കടം ആനി കണ്ടിരുന്നു… ഇനി കണ്ടാൽ ചിലപ്പോൾ ഞാൻ എന്നോട് ചെയ്തത് എല്ലാം കണക്കു ചോദിക്കും..

ഒരിക്കലും കാണരുതേ എന്നാണ് ആഗ്രഹം.. എന്റെ ഗായു.. അവൻ വന്നാൽ നമുക്ക് നമ്മുടെ ഹരി ഏട്ടൻ ഇല്ലേ ഡി.. പിന്നെ എന്താ.. അതാണ് ഒരു സമാധാനം.. പക്ഷെ എന്നാലും അർജുൻ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആണ്.. സൂക്ഷിക്കണം.. ഗായത്രി കിടക്കുമ്പോൾ എല്ലാം ഹരിയെ കുറിച്ച് ആയിരുന്നു ആലോചിച്ചത്.. തന്നെ രക്ഷിച്ചു കൊണ്ട് വന്നു ഒരു ജീവിതം ഉണ്ടാക്കി തന്നു.. സ്വന്തം കൂടപ്പിറപ്പ് ആയിരുന്നു അവൾക്കു ഹരി.. അവനും അവന്റെ കുഞ്ഞു അനിയത്തി..

ഹരി ഡൽഹിയിൽ ആണ് ജോലി ചെയ്യുന്നത്.. നാട്ടിൽ വരുമ്പോൾ എല്ലാം ആദ്യം ഓടി എത്തുക ഗായത്രിയുടെ അടുത്ത് ആണ്.. അവളുടെ കൂടെ ഒരു ദിവസം നിൽക്കും പിന്നെ നാട്ടിൽ പോവു.. കുറച്ചു ദിവസം എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു വിളിച്ചില്ലല്ലോ എന്നോർത്ത് കൊണ്ട് ഗായത്രി ഉറക്കത്തിലേക്ക് വീണു… കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് വിനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്… രാത്രി ഏറെ വൈകിയത് കൊണ്ട് ആരാവും എന്ന് പിറുപിറുത്തു കൊണ്ട് വിനു വാതിൽ തുറന്നു..

പുറത്തു നിൽക്കുന്ന സുധിയെ കണ്ടു അവൻ ചിരിച്ചു.. എന്താഡാ ഈ നേരത്തു… അവൻ മുറിയിൽ തന്നെ ഇല്ലേ.. അല്ലാതെ എവിടെ പോവാൻ..കുറച്ചു മുന്നേ ഒരു അങ്കം കഴിഞ്ഞിട്ടുള്ളൂ.. ഭാഗ്യത്തിന് അപ്പോൾ ജോൺ ഉണ്ടായിരുന്നു… മ്മ്… ഒന്ന് മൂളി കൊണ്ട് സുധി ആ മുറി ലക്ഷ്യം വെച്ചു നടന്നു.. വാതിലിനോട് അടുക്കുംന്തോറും മദ്യത്തിന്റെയും സിഗററ്റിന്റെയും രൂക്ഷ ഗന്ധം അവന്റെ നാസികയിൽ തുളച്ചു കയറി… പുറത്തേക്ക് ലോക്ക് ചെയ്ത വാതിൽ അവൻ പതിയെ തുറന്നു…

ഇരുട്ട് നിറഞ്ഞ മുറിയിൽ അവൻ കൈ എത്തിച്ചു കൊണ്ട് ലൈറ്റ് ഇട്ടു… അലസമായി കിടക്കുന്ന മുറിയിൽ ബെഡിൽ തന്നെ അഞ്ചാറു മദ്യകുപ്പികൾ സിഗരറ്റ് പാക്കറ്റ് എല്ലാം ചിതറി കിടക്കുന്നു.. ഷെൽഫിൽ എല്ലാം മദ്യം സ്ഥാനം പിടിച്ചിരിക്കുന്നു… പ്രതീക്ഷിച്ചത് കാണാത്തതു പോലെ സുധി മുറിയിൽ ചുറ്റും കണ്ണോടിച്ചു.. ബാൽക്കണിയിൽ നിന്നും വമിക്കുന്ന സിഗരറ്റ് പുകയിൽ നിന്നും ആൾ അവിടെ ഉണ്ടാവും എന്ന ദാരണയിൽ സുധി അങ്ങോട്ട് ചെന്നു…

ബാൽക്കണിയുടെ നിലത്തു ഇരുന്നു ആകാശത്തിലേക്ക് നോക്കി സിഗരറ്റ് വലിച്ചു ഊതി വിടുന്ന അർജുനെ കണ്ടതും സുധിയുടെ മുഖത്തെ പ്രകാശം കേട്ടു.. സുധി കുറച്ചു നേരം അവനെ നോക്കി നിന്നു..പിന്നെ അവന്റെ അടുത്ത് ഇരുന്നു.. സുധിയുടെ വരവ് അറിഞ്ഞിട്ടും അർജുൻ അവന്റെ പ്രവർത്തികൾ തുടർന്നു… സുധിയെ ഒന്ന് നോക്കിയത് പോലും ഇല്ല… അജു.. മറുപടി പ്രതീക്ഷിക്കാറില്ല.. ഇപ്പൊ അവൻ സംസാരം ഇല്ലെന്ന് ഓർത്തു സുധി വീണ്ടും തുടർന്നു.. ഡാ നിന്നെ ഉപദേശിക്കാനോ അല്ലെങ്കിൽ നിന്നെ കുറ്റപ്പെടുത്താനോ വന്നത് അല്ല ഞാൻ.. ഒരു കാര്യം പറയാൻ ആണ്..

സുധിയുടെ വാക്കുകൾ ഒന്നും കേൾക്കാത്തത് പോലെ അർജുൻ മറ്റൊരു ലോകത്ത് ആയിരുന്നു… സുധി കുറച്ചു കൂടെ അവന്റെ അടുത്തേക്ക് ഇരുന്നു.. നമുക്ക് അവളെ കണ്ടു പിടിക്കാം..പക്ഷെ നീ കൂടെ മനസ്സ് വെക്കണം.. അപ്പോളും അർജുനിൽ പ്രതേക മാറ്റം ഒന്നും ഉണ്ടായില്ല… നമ്മൾ അവളെ എവിടെ എല്ലാം തിരിഞ്ഞു.. ഇപ്പോളും നമ്മുടെ ആളുകൾ തിരയുന്നു.. പക്ഷെ കാണുന്നില്ല..ഇനി കണ്ടു പിടിക്കാൻ ഒരു വഴിയേ ഉള്ളു… ഹരി.. ഇരയെ കിട്ടിയ വേട്ടക്കാരനെ പോലെ അർജുൻ തിരിഞ്ഞു സുധിയെ നോക്കി.. സുധി അവനോടു അതെ എന്ന രീതിയിൽ തല ആട്ടി…

അവളെ ഹെല്പ് ചെയ്തതും ഇപ്പോൾ അവൾ ഉള്ളതും അവന്റെ അറിവിൽ ആണ്.. അവനു അറിയാം അവൾ എവിടെ ഉണ്ടെന്നു.. അത് കേട്ടതും അർജുന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവന്റെ അടുത്ത് ഇരുന്ന മദ്യകുപ്പി ചുമരിലേക്ക് വലിച്ചെറിഞ്ഞു.. സുധി അവനെ തടയാൻ നോക്കി എങ്കിലും എല്ലാം വിഫലമായി.. അർജുൻ കോപത്തോടെ എഴുന്നേറ്റു.. റൂമിൽ പോയി… സുധി അവന്റെ പുറകിൽ ആയി മുറിയിൽ എത്തുമ്പോൾ ഒരു സിറിഞ്ചു എടുത്തു കയ്യിൽ കുത്തുന്ന അർജുനെ ആണ് കണ്ടത്..

ആ കാഴ്ച കണ്ടു ഞെട്ടി സുധി അർജുനെ തടഞ്ഞു… പക്ഷെ അപ്പോളേക്കും ആ ദ്രാവകം അവന്റെ ശിരസ്സിലേക്കും നാഡികളിലേക്കും വ്യാപിച്ചിരുന്നു… ഇതൊക്കെ എപ്പോ… എപ്പോ തുടങ്ങി നീ… എനിക്ക് അവളെ മറക്കണം… അതിനു ഇതൊക്കെ വഴി ഉള്ളു എന്ന കരുതിയത്… പക്ഷെ ഇത് തലയിൽ നിറഞ്ഞു വരുമ്പോളും കണ്ണിൽ അവൾ ആണെടാ… ഇപ്പോൾ ഈ മുറിയിൽ അവളും ഞാനും മാത്രം.. നീ പോ.. നീ ഇവിടെ ഉണ്ടെങ്കിൽ അവൾ വരില്ല.. ഏതോ ലോകത്തിലെന്ന പോലെ സംസാരിക്കുന്ന അർജുനെ കണ്ടു സുധിയുടെ കണ്ണുകൾ നിറഞ്ഞു..

അവനെ പിടിക്കാൻ നോക്കി എങ്കിലും സുദിയെ അർജുൻ തട്ടി മാറ്റി.. എന്റെ ഗായത്രി ഇപ്പൊ വരും ഡാ.. നീ പോ.. എനിക്ക് അവളോട്‌ കുറെ സംസാരിക്കാൻ ഉണ്ട്.. മാനസിക നില തെറ്റിയത് പോലെ സംസാരിക്കുന്ന അർജുനെ കണ്ടു ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയാതെ സുധി മുറിയിൽ നിന്നും ഇറങ്ങി… പുറത്തു ഇരിക്കുന്ന വിനുവിനെ കണ്ടതും അവൻ കണ്ണുകൾ തുടച്ചു… എവിടുന്ന് ആണെടാ ഇവന് ഇതൊക്കെ കിട്ടുന്നെ… ജോൺ കൊണ്ട് വരും.. ഇല്ലാതെ പറ്റില്ല ഡാ..

അല്ലെങ്കിൽ ഇവിടെ .. വിനു തല താഴ്ത്തി.. വിനുവിന്റെ മുഖത്തേക്ക് നോക്കാതെ സുധി വാതിൽ ലക്ഷ്യം വെച്ചു നടന്നു.. വാതിൽ തുറന്നതും വിനുവിനെ നോക്കി.. നമ്മുടെ പഴയ അജുവിനെ നമുക്ക് തിരിച്ചു കിട്ടും.. അതിനു വേണ്ടി അവളെ ഞാൻ ഇവിടെ കൊണ്ട് വരും.. ഇനി എന്റെ ലക്ഷ്യം അതാണ്… നുരഞ്ഞു പൊന്തിയ കോപത്തോടെ സുധി വാതിൽ വലിച്ചു അടച്ചു പോയി.. വിനു കുറച്ചു നേരം അവിടെ നിന്നു.. അർജുന്റെ മുറി ലോക്ക് ചെയ്തു അവനും കിടക്കാൻ പോയി… ഗായത്രി…

നിനക്ക് എന്നോട് പിണക്കം ആണോ ഡി.. അജുവേട്ടൻ നിന്നോട് അങ്ങനെ ഒക്കെ ചെയ്തതിനു… നിന്നെ ഒന്ന് കണ്ട് കഴിഞ്ഞാൽ എന്റെ ഈ പ്രാന്ത് മാറും ഡി.. നീ എവിടെ ആണ്.. എന്റെ കൈ വെള്ളയിൽ നിന്നും അല്ലെ നീ പോയത്.. വിട്ടു കളഞ്ഞില്ലേ ഞാൻ..മോളെ നിനക്ക് എന്നെ വേണ്ടേ… നിനക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കും ഈ ജീവിതം വേണ്ട.. ഒരു വട്ടം നിന്നെ കണ്ടിട്ട് പോവണം.. ചെയ്തത് എല്ലാം പറഞ്ഞു നിന്നോട് മാപ്പ് ചോദിക്കണം മോളെ എനിക്ക്..പ്ലീസ് ഡി ഒന്ന് വായോ എന്റെ അടുത്ത്…

കിടക്കയിൽ കിടന്നു ഓരോന്ന് പറയുന്ന അർജുൻ അടുത്ത് കിടക്കുന്ന തലയണ പുണർന്നു ആയിരുന്നു സംസാരിക്കുന്നത്… കുറെ നേരം എന്തൊക്കെയോ പറഞ്ഞു കിടക്കുന്ന ഭാവം മാറാൻ മിനുട്ടുകൾ മതിയായിരുന്നു.. കയ്യിൽ നിന്നും തലയിണ വലിച്ചെറിഞ്ഞു കൊണ്ട് അർജുൻ എഴുന്നേറ്റു… ഡി നിന്നെ എന്റെ കയ്യിൽ കിട്ടും..അന്ന് നീ ജീവനോടെ പോവില്ല.. എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ മാത്രം അവൻ ആരാ നിന്റെ.. എനിക്ക് അറിയണം.. ഗായത്രി ഞാൻ വരും നിന്നെ തേടി..

നീ എന്റെ അടുത്ത് തന്നെ ഉണ്ട് എന്ന് അറിയാം.. വരും ഞാൻ.. നിന്നെ സ്നേഹിക്കാനും വേദനിപ്പിക്കാനും ഉള്ള അവകാശം എനിക്ക് മാത്രം ആണ്.. എന്റെ ഭാര്യ ആണ് നീ.. ഗായത്രി അർജുൻ മാധവ്.. ഞാൻ വരും ഗായത്രി നിന്റെ മുന്നിൽ.. അലർച്ചയോടെ ഗായത്രി എന്ന് വിളിച്ചു കൊണ്ട് അർജുൻ ബെഡിൽ വീണു..കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ ചിരിക്കുന്ന ഗായത്രിയുടെ മുഖം കണ്ടതും അവൻ പതിയെ ചിരിച്ചു.. ഐ ലവ് യു ഗായത്രി.. ലവ് യു സൊ മച്ച്… ഐആം മാഡ്… മാഡ് വിത്ത് ലവ് യു…

കണ്ണിൽ ക്ഷീണം നിറഞ്ഞതും അത് അടഞ്ഞു.. അപ്പോളും അവന്റെ കണ്ണിൽ ഗായത്രി ആയിരുന്നു… എന്തോ ഒരു പരവേശം തോന്നി ആണ് ഗായത്രി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.. ഉണർന്നു ഇരുന്നു അവൾ വേഗം വെള്ളം എടുത്തു കുടിച്ചു… അതെ വീണ്ടും ആ മുഖം തെളിഞ്ഞു കണ്ടു.. അവൾ വേഗം തന്നെ ആനിയുടെ അടുത്ത് പോയി കിടന്നു… രാവിലെ തന്നെ ഹരിയുടെ കാൾ ആണ് ഗായത്രിയെ ഉണർത്തിയത്.. റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഗായത്രി എഴുന്നേറ്റു അവളുടെ മുറിയിൽ പോയി..

ഹരിയുടെ നമ്പർ കണ്ടതും ഗായത്രി സന്തോഷത്തോടെ എടുത്തു… ഹരിയേട്ടാ… ആ മോളെ എഴുന്നേറ്റില്ലേ… ആ ഇപ്പൊ ഹരിയേട്ടൻ വിളിച്ചപ്പോൾ… നീ രാവിലെ നേരത്തെ എഴുന്നേൽക്കും അറിയുന്നത് കൊണ്ട് ആണ് ഇപ്പൊ വിളിച്ചത്.. പിന്നെ ഞാൻ അടുത്ത ആഴ്ച നാട്ടിൽ വരും… ആണോ.. എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞിട്ട് കഴിഞ്ഞോ അത്… കഴിഞ്ഞു.. ഇനി കുറച്ചു ദിവസം ലീവ് ആണ്.. ശരി ഏട്ടാ.. എത്തിയിട്ട് വിളിക്കു… ഞാനും ആനിയും വരാം… വേണ്ട.. ഞാൻ ഫ്ലാറ്റിൽ വരാം..

അപ്പൊ ശരി.. ശരി ഏട്ടാ… ഗായത്രിക്ക് ഒരുപാട് സന്തോഷം തോന്നി.. അവൾ അപ്പൊ തന്നെ ആനിയെ കുത്തി പൊക്കി ഹരി വരുന്ന കാര്യം പറഞ്ഞു.. പിന്നെ രണ്ടു പേരും എഴുന്നേറ്റു ജോലിക് പോവാൻ റെഡി ആയി… ഓഫീസിൽ എത്തുമ്പോൾ ഗായത്രി കണ്ടു തലേന്ന് അവളു കണ്ട ആ രണ്ടു പേര് ഓഫീസിനു വെളിയിൽ നിൽക്കുന്നത്.. അവരെ കണ്ടതും ഗായത്രി വേഗം തന്നെ അടുത്ത് കിടന്ന കാറിന്റെ മറവിലേക്കു നിന്നു..അവർ പോയോ എന്ന് നോക്കാൻ വേണ്ടി ഒന്ന് എത്തി നോക്കിയതും അവൾക്കു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പവനെ ആണ് അവൾ കണ്ടത്… (തുടരും)

ആദ്യം തന്നെ ഒരു കാര്യം… നമ്മുടെ നായകന്റെ കഥാപാത്രം നിങ്ങൾ പലർക്കും അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല.. അത്രയും മോശം ആയി തോന്നാം… ജീവിതത്തിൽ ഇങ്ങനെ ഒരാളെ ഒരു പെണ്ണും സ്നേഹിക്കില്ല…അത് കൊണ്ട് ആദ്യം തന്നെ പറയട്ടെ… ഇത് ഒരു കഥ ആണ്.. മനസ്സിൽ തോന്നിയ ഒരു കഥാപാത്രം ആണ് ഇത്.. പിന്നെ സിനിമയിൽ ഒക്കെ ഇങ്ങനെ ഉള്ള ഹീറോകൾ ഉണ്ടല്ലോ..

അത് കൊണ്ട് കഥയെ അങ്ങനെ മാത്രം കാണുക… പിന്നെ രണ്ടാമത്തെ കാര്യം.. ഇങ്ങനെ ഉള്ള ഒരാളെ ഒരു പെൺകുട്ടിയും സ്നേഹിക്കില്ല.. കഥകളിൽ അവർ ഹീറോ ആണെങ്കിലും ജീവിതത്തിൽ ഒരു സിഗരറ്റ് പോലും ഉപയോഗിക്കതാ ഹീറോ ആണ് ഞങ്ങൾക്ക് ഇഷ്ടം.. ഇത് വായിച്ചു ഒരാളും വഴി തെറ്റരുത് എന്ന് മാത്രമേ പറയാൻ ഉള്ളു.. ഞാൻ എന്തെങ്കിലും എഴുതി വെച്ചു അത് ആ സെൻസിൽ എടുക്കുക.. എത്രത്തോളം നന്നാവും എന്ന് അറിയില്ല.. എങ്കിലും നിങ്ങൾ കൂടെ കാണും എന്ന് അറിയാം.. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി തരുക.. ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറയുക..

തുടർന്നു എഴുതുന്നത് നിങ്ങളുടെ അഭിപ്രായം മാനിച്ചു ആണ്.. കാരണം വരും പാർട്ടകളിൽ നായകൻ ഇതിലും മോശം ആവാൻ സാധ്യത ഉണ്ട്.. മുൻകൂട്ടി പറയുന്നത് തന്നെ നിങ്ങൾ അങ്ങനെ ഒരു സെൻസിൽ എടുക്കാൻ വേണ്ടി ആണ്.. ഒരിക്കൽ കൂടെ പറയുന്നു… ഇത് കഥ ആണ്.. കഥയിൽ ആടിനെ പട്ടി ആക്കാം… അങ്ങനെയെ എടുക്കാവു.. എനിക്ക് നല്ല പേടി ഉണ്ട് ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്ന് അതാണ് ഇങ്ങനെ പറയുന്നത്… അഭിപ്രായം മാനിക്കുന്നു…

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.