ഖത്തർ ലോകകപ്പ്; ദിവസേന 16,000 ത്തിലധികം പേരെ സ്വീകരിക്കും
ഫിഫ ലോകകപ്പിന് കാണികളെ വരവേൽക്കാൻ ഖത്തർ ദോഹ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഒരുങ്ങുന്നു. രണ്ട് വിമാനത്താവളങ്ങളിലും പ്രതിദിനം 16,000 ലധികം കാണികളെ സ്വീകരിക്കും.
പ്രതിദിനം 8,000 മുതൽ 10,000 വരെ ഫുട്ബോൾ കാണികളെയും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5,000-6,000 ഫുട്ബോൾ കാണികളെയും സ്വീകരിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിയുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
ലോകകപ്പിനെത്തുന്ന കാണികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇരു വിമാനത്താവളങ്ങളിലും പുരോഗമിക്കുകയാണ്. 2023 ഓടെ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനായി ഹമദ് വിമാനത്താവളം വിവിധ വിപുലീകരണ, വികസന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.