Tuesday, April 15, 2025
SPORTS

അടുത്ത സീസണിലും പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ

അടുത്ത സീസണിലും പി.എസ്.ജിയിൽ തുടരുമെന്ന് സൂചന നൽകി ബ്രസീലിയൻ താരം നെയ്മർ. ചാമ്പ്യൻസ് ലീഗിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തി കിരീടം നേടുകയാണ് തൻറെ ലക്ഷ്യമെന്ന് നെയ്മർ പറഞ്ഞു.

നിലവിൽ പി.എസ്.ജിയിൽ കരാർ ഉണ്ടെന്നും അതിനാൽ പി.എസ്.ജിയുമായി കിരീടം നേടുകയാണ് തൻറെ ലക്ഷ്യമെന്നും നെയ്മർ പറഞ്ഞു. വരാനിരിക്കുന്ന ഈ ട്രാൻസ്ഫർ വിൻഡോയിൽ പി.എസ്.ജി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നെയ്മർ പി.എസ്.ജിയിൽ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സൂപ്പർ സ്റ്റാർ എംബാപ്പെ പി.എസ്.ജിയുമായി പുതിയ കരാർ ഒപ്പിട്ടതിൻ പിന്നാലെയാണ് നെയ്മർ പി.എസ്.ജി വിടുമെന്ന വാർത്ത പുറത്തുവരുന്നത്.