Sunday, November 24, 2024
HEALTH

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 കാരനായ യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലൻഡ്സിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്.

രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇയാളെ നിരീക്ഷണത്തിലാക്കി. ആരുമായാണ് രോഗി സമ്പർക്കം പുലർത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

രോഗം ബാധിച്ച മൃഗങ്ങളിലൂടെ മങ്കിപോക്സ് വൈറസ് മനുഷ്യരിലേക്ക് പകരാം. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്നത് സാധ്യമാണ്, പക്ഷേ അപൂർവമാണ്. ഉയർന്ന പനി, ലിംഫ് നോഡുകളുടെ വീക്കം, ചിക്കൻപോക്സ് പോലുള്ള തിണർപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പ്രത്യേക ചികിത്സയില്ലെങ്കിലും, വസൂരിക്കെതിരായ വാക്സിനേഷൻ മങ്കിപോക്സ് തടയുന്നതിൽ 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.