Tuesday, December 17, 2024
HEALTH

കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ഹൃദയാഘാത കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ. വാക്സിനേഷൻ ഹൃദയാഘാതത്തിന് കാരണമാകുമെന്ന ആശങ്കയ്ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനുകൾ ഉൾപ്പെടെ എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിച്ചതിന് തെളിവില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ പറഞ്ഞു. (കോവിഡ് വാക്സിൻ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നില്ല)

സമീപകാലത്ത് ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഒമാൻ ഹാർട്ട് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്. ഇതിന് കോവിഡ് വാക്സിനേഷനുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനു തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് കൺസൾട്ടൻറ് ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ സഞ്ജീവ് കുമാർ പറഞ്ഞു. ആദിൽ ബറകത്ത് അൽ റിയാമി പറഞ്ഞു.

കോവിഡ് -19 വാക്സിൻ സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളിൽ മയോകാർഡൈറ്റിസിൻറെ 54 കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് ഡോ. ആദിൽ ബറകത്ത് അൽ റിയാമി പറഞ്ഞു. അതുപോലെ, കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിൽ മയോകാർഡൈറ്റിസിൻറെ കേസുകളുണ്ട്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വിദഗ്ദ്ധരിൽ നിന്ന് ശരിയായ വിവരങ്ങൾ മാത്രമേ ലഭിക്കാവൂ എന്നും ഒമാൻ ഹാർട്ട് അസോസിയേഷൻ അറിയിച്ചു.