Tuesday, December 17, 2024
LATEST NEWS

സൊമാറ്റോ ഡെപ്യൂട്ടി സിഎഫ്ഒ നിതിൻ സവര രാജി പ്രഖ്യാപിച്ചു

സൊമാറ്റോയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവര രാജിവെച്ചതായാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ വെളിപ്പെടുത്തൽ. മൾട്ടിനാഷണൽ പ്രൊഫഷണൽ സേവന സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിൽ നിന്ന് കഴിഞ്ഞ വർഷം നവംബറിലാണ് സവര സൊമാറ്റോയിൽ ചേർന്നത്.

സൊമാറ്റോയിലെ തന്‍റെ ജോലി സമയത്ത്, ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പായ ബ്ലിങ്കിറ്റിനെ 4,447 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. സ്വന്തം സംരംഭം ആരംഭിക്കാനാണ് സവര സൊമാറ്റോയിൽ നിന്ന് പുറത്തു പോകുന്നതെന്നാണ് റിപ്പേർട്ട്.