Wednesday, January 22, 2025
LATEST NEWSTECHNOLOGY

വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ നീണ്ട വീഡിയോകളിൽ ലൈസൻസുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്.

ക്രിയേറ്റര്‍മാര്‍ക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സംഗീത ലൈസൻസുകൾ വാങ്ങുകയും അവ ഉൾപ്പെടുന്ന വീഡിയോകളിൽ നിന്ന് വരുമാനം നേടുകയും ചെയ്യാം. ഈ പാട്ടുകൾ ഉപയോഗിക്കുന്ന വീഡിയോകൾക്ക് ഗാനം ഉപയോഗിക്കാത്ത വീഡിയോകളുടെ അതേ വരുമാനം നേടാൻ കഴിയും.

ഇതിനായി ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് കൊണ്ടുവരിക. ഇതിൽ നിന്ന് ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കാം.