Wednesday, January 22, 2025
HEALTHLATEST NEWS

ജാഗ്രത വേണം: മങ്കി പോക്സ് കുട്ടികളിൽ മരണത്തിനിടയാക്കിയേക്കാമെന്ന് വിദഗ്ധർ

ന്യൂഡൽഹി: മങ്കി പോക്സ് രോഗത്തിന് വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികളിൽ ഈ രോഗം മരണത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് എയിംസ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രോഗം ഉടനടി നിർണ്ണയിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഓരോ രാജ്യത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആർഎച്ച് റീജിയണൽ ഡയറക്ടർ ഡോ പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.

മങ്കിപോക്സ് രോഗം പടരാനുള്ള സാധ്യത കുറവാണ്. എന്നാൽ, ഇത് കുട്ടികളിൽ മാരകമാകാം. കോവിഡ് അതിവേഗം പടരുകയായിരുന്നു. എന്നാൽ രോഗികളുമായി വളരെ അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ മങ്കി പോക്സ് പകരുകയുള്ളൂ. പൂനം പറഞ്ഞു.

മങ്കി പോക്സ് പടരുന്നത് തടയാൻ കൂട്ടായ പ്രതിരോധ നടപടികൾ ആവശ്യമാണ്. രോഗസാധ്യതയുള്ള ജനസമൂഹത്തെ കണ്ടെത്തി ആവശ്യമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. രോഗബാധിതരാകാൻ സാധ്യതയുള്ളവരെ അറിയിക്കണമെന്നും തങ്ങളെയും മറ്റുള്ളവരെയും രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.