Wednesday, January 29, 2025
LATEST NEWSTECHNOLOGY

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇവി ബുക്ക് ചെയ്യാം!

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന പേരോടെ ടാറ്റ മോട്ടോഴ്സ് അടുത്തിടെ ടിയാഗോ ഇവി പുറത്തിറക്കിയിരുന്നു. ടിയാഗോ ഇവിയുടെ ബുക്കിംഗ് ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും അംഗീകൃത ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പിൽ നിന്നോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായോ ഇലക്ട്രിക് ഹാച്ച്ബാക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ടോക്കൺ തുകയായ 21,000 രൂപ നൽകണം. 

ഈ മാസം പ്രധാന നഗരങ്ങളിലെ പ്രമുഖ മാളുകളിൽ ഈ മോഡൽ പ്രദർശിപ്പിക്കും. 2022 ഡിസംബർ അവസാനത്തോടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കും, പക്ഷേ ഡെലിവറികൾ 2023 ജനുവരിയിലാണ് ആരംഭിക്കുക.