Saturday, January 18, 2025
LATEST NEWSSPORTS

പുരുഷ ലോകകപ്പ് മത്സരത്തിനുള്ള ആദ്യ വനിത റഫറിയായി യോഷിമി യമഷിത

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി യോഷിമി യമഷിത മാറി. ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഫിഫയുടെ റഫറി പാനലിൽ യോഷിമി ഉൾപ്പെടെ മൂന്ന് വനിതകളാണുള്ളത്. താൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും തന്‍റെ കടമ നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്നും യോഷിമി യമഷിത പ്രതികരിച്ചു.

“ഒരു സ്ത്രീ എന്ന നിലയിലും ഒരു ജാപ്പനീസ് പൗര എന്ന നിലയിലും, ഞാൻ ഇത് ഒരു വലിയ ഉത്തരവാദിത്തമായി കാണുന്നു. പുരുഷൻമാരുടെ മത്സരത്തിൽ റഫറിയാകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ലാത്ത അവസ്ഥയിലെത്തുകയാണ് ലക്ഷ്യം,” യോഷിമി യമഷിത പറഞ്ഞു. ഇതാദ്യമായല്ല യോഷിമി ചരിത്രം സൃഷ്ടിക്കുന്നത്. ജെ ലീഗും, ഏഷ്യന്‍ ചാമ്പ്യൻസ് ലീഗും ആദ്യമായി നിയന്ത്രിച്ച വനിതയാണ് യോഷിമി.